¡Sorpréndeme!

എന്തും ചെയ്യാൻ മടിക്കില്ല പിണറായി | Oneindia Malayalam

2021-04-06 3 Dailymotion

AK ANthony says UDF to won against all odds
തുടർ ഭരണം സ്വപ്നം കണ്ടവർക്ക് ഞെട്ടലുണ്ടാക്കുന്ന ഫലമായിരിക്കും മെയ് രണ്ടോടെ വരികയെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ കെ ആന്റണി.അധികാരമില്ലാത്ത മുഖ്യമന്ത്രിയാണ് ഇപ്പോഴുള്ളത്.എന്തും ചെയ്യാൻ മടിക്കാത്ത സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും ആൻറണി വ്യക്തമാക്കി. നിലവിലുള്ളത് കെയർടേക്കർ സർക്കാർ മാത്രമാണ്.അടുത്ത സർക്കാർ അധികാരത്തിലെത്തുമ്പോൾ അത് യുഡിഎഫ് സർക്കാരാകുമെന്നും അദ്ദേഹം പറഞ്ഞു.വോട്ടിംഗ് യന്ത്രങ്ങൾ കാത്ത് സൂക്ഷിക്കുന്ന സ്ഥലങ്ങളിലും വോട്ടുകൾ എണ്ണുന്ന സ്ഥലങ്ങളിലും ജാഗ്രത കാണിക്കണം.യുഡിഎഫ് പ്രവർത്തകർ കണ്ണിലെണ്ണയൊഴിച്ച് ജാഗ്രതാ തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.